വഖഫ് ബോർഡ് പുനഃസംഘടന…കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ ഷംസുദീൻ…


        
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ ഷംസുദീൻ. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. സർക്കാരിന് മുന്നിലുള്ള പ്രതിസന്ധി കാന്തപുരത്തെ പറഞ്ഞ് മനസിലാക്കി എന്നും എൻ ഷംസുദീൻ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മറ്റന്നാൾ നടത്താൻ നിശ്ചയിച്ച പ്രതിഷേധ മാർച്ച് കാന്തപുരം വിഭാഗം മാറ്റിവെച്ചു. വഖഫ് ബോർഡിൽ അംഗത്വം ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി എന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി പറഞ്ഞു.
أحدث أقدم