നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം….പ്രതിക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ടി സിദ്ദിഖ്

കൽപ്പറ്റ: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ സർക്കാർ നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്. അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ വീട് മന്ത്രി സന്ദർശിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ദേവികയുടേത് അടുപ്പമുള്ള കുടുംബമാണ്. പ്രതിയെ സഹായിക്കുന്ന നിലപാട് ഉണ്ടാകില്ലെന്നും നിയമപരമായ എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കർണാടക സ്വദേശി ഇയാസിന്റെ കുടുംബവുമായി സംസാരിച്ചെന്നും അവർക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കാൻ കർണാടക മന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Previous Post Next Post