‘എരണം കെട്ട സർക്കാരിന്റെ എരണംകെട്ട പോലീസേ’… പോലീസിനെതിരെ….



തിരുവനന്തപുരം: പോലീസിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം.വി. ജയരാജൻ. എസ്എഫ്ഐ–ഡിവൈഎഫ്ഐ ലോക്ഭവൻ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പോലീസിനെതിരെ കടുത്ത ഭാഷയിൽ ജയരാജൻ രംഗത്തെത്തിയത്. ‘എരണം കെട്ട സർക്കാരിന്റെ എരണംകെട്ട പോലീസേ’ എന്ന് വിശേഷിപ്പിച്ച ജയരാജൻ, ഇവിടെ വന്നാൽ പോലീസ് തിരിച്ചുപോകില്ലെന്നും വെല്ലുവിളിച്ചു. പ്രതിഷേധത്തിനിടെ വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് ജയരാജന്റെ ആരോപണം.

നഗരങ്ങൾ കാണുക

വിദ്യാർഥികളെ രണ്ടു കൈകളിലും ലാത്തിവെച്ച് മാറിമാറി അടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ വീട്ടിലേക്ക് സിഐ തോക്കുമായി പോയെന്നും ജയരാജൻ ആരോപിച്ചു. കൊലക്കേസിലെ പ്രതികളെ പിടികൂടാൻ പോലീസ് തോക്കുമായി പോകാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പോലീസുകാരെ നിയന്ത്രിക്കുന്ന നിയമം ഏതാണെന്ന ചോദ്യവും ജയരാജൻ ഉയർത്തി. ‘പോലീസുകാർ നിയമം പാലിച്ചാൽ ഞങ്ങളും പാലിക്കും’ എന്ന് പറഞ്ഞ ജയരാജൻ, ഖദർ ധരിച്ചുപോലും തങ്ങൾക്കെതിരെ വന്നാൽ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകി. ലോക്ഭവൻ മാർച്ചിനിടെ പോലീസിന്റെ നടപടികളെച്ചൊല്ലി ഉയർന്ന വിമർശനങ്ങൾക്കിടെയാണ് ജയരാജന്റെ പരാമർശങ്ങൾ. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല

أحدث أقدم