ഏഷ്യൻ ​ഗെയിം​സ് മെഡൽ ജേതാക്കളെ സംസ്ഥാന സർക്കാർ അവ​ഗണിക്കുന്നുവെന്ന് മലയാളി ലോങ്ജംപ് താരം എം ശ്രീശങ്കർ. മുഖ്യമന്ത്രിയോ കായികമന്ത്രിയോ സർക്കാരിൽ നിന്ന് മറ്റാരെങ്കിലുമോ ഇതുവരെ വിളിച്ചു സംസാരിച്ചിട്ടില്ലെന്നും ശ്രീശങ്കർ പറഞ്ഞു. തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റു സംസ്ഥാന സർക്കാരുകൾ താരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷികം നൽകി. കേരളത്തിൽ ഇതുവരെ ഒരു അറിയിപ്പും ലഭിച്ചില്ല. പാരിതോഷികവും ആനുകൂല്യങ്ങളും കേരളത്തിൽ താരതമ്യേന വളരെ കുറവ്. കുറവ് പരിതോഷികം നൽകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന് പിന്നിലുള്ളത് മണിപ്പൂർ മാത്രമാണെന്നും ശ്രീശങ്കർ പറഞ്ഞു .