സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം… നിരവധി യാത്രക്കാർക്കും ഡ്രൈവർക്കും….



കൊട്ടാരക്കര ഓയൂർ റോഡിൽ സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. രാജധാനി, മൂൺലൈറ്റ് എന്നീ രണ്ട് സ്വകാര്യ ബസുകളാണ് പരസ്പരം ഇടിച്ചത്. അപകടത്തിൽ ഒരു ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മറ്റ് യാത്രക്കാരെയും ഡ്രൈവറെയും ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും, അഗ്‌നിരക്ഷാസേനയും, ഒപ്പം നാട്ടുകാരും ചേർന്നാണ് സ്ഥലത്ത് വേഗത്തിലുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.



أحدث أقدم