കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ… മൃതദേഹത്തിന്….



കൊല്ലം: ആയൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ സുനിൽകുമാറിന്റെ മൃതദേഹം വെളിയം അമ്പലക്കരയിലെ ബാറിന് സമീപമുള്ള പുരയിടത്തിലാണ് കണ്ടെത്തിയത്. ഈ മാസം ഏഴാം തീയതി മുതലാണ് സുനിൽകുമാറിനെ കാണാതായത്. തുടർന്ന് ഇയാൾക്കായി വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സുനിൽകുമാറിന്റെ മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

Previous Post Next Post