തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.
ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെയും പവന് 640 രൂപയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്.
പവനിൽ കണക്കു കൂട്ടുമ്പോൾ 640 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി.
അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്