വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം…ഗർഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു…




കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം ചെയ്യാൻ എത്തിയ വടകര സ്വദേശി പി. തങ്കമണി ആണ് മരിച്ചത്. ചികിത്സപിഴവിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തു.

ഈ മാസം അഞ്ചിനാണ് ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8നായിരുന്നു സർജറി, 9ന് വാർഡിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 10ന് രക്തം ഛർദ്ദിക്കുകയായിരുന്നു. തുടർന്ന് 11ന് വീണ്ടും സർജറി നടത്തി. 12ന് മരിക്കുകയായിരുന്നു.
أحدث أقدم