തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം. പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും. മനോഹരന്‍ മൊറായിയെ ഒഴിവാക്കി. മുഖ്യമന്ത്രിയായിരിക്കെ പത്തുവര്‍ഷം പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായിരുന്നു പിഎം മനോജ്. ദേശാഭിമാനിയുടെ മുന്‍ റസിഡന്റ് എഡിറ്ററായിരുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ, പിആര്‍ഡിയുമായി ബന്ധപ്പെട്ട പരസ്യക്കരാറുകള്‍ മകന്റെ സ്ഥാപനത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് മനോജിനുനേരേ ആരോപണം ഉയര്‍ന്നിരുന്നു. എന്റെ കേരളം, നവകേരളസദസ്സ്, കേരളീയം തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കുനേരേ ആരോപണം ഉയര്‍ന്നത്. കരാറുകള്‍ പലതും മനോജിന്റെ മകന്റെ സ്ഥാപനത്തിനാണ് ലഭിച്ചത്. ഈ ആരോപണം മനോജോ, പാര്‍ട്ടികേന്ദ്രങ്ങളോ നിഷേധിച്ചിരുന്നില്ല.