കളിക്കുന്നതിനി‌ടെ കാൽതെറ്റിവീണു.. അഞ്ചു വയസുകാരന്റെ വായിൽ ഇരുമ്പുദണ്ഡ് തുളച്ചുകയറി


ഗുജറാത്തിലെ പാടാൻ ജില്ലയിലുള്ള സാമി താലൂക്കിലെ വേദ് ഗ്രാമത്തിൽ കളിക്കുന്നതിനി‌ടെ കാൽതെറ്റിവീണ അഞ്ചു വയസുകാരന്റെ വായിൽ ഇരുമ്പുദണ്ഡ് തുളച്ചുകയറി. ദണ്ഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുട്ടി വീണപ്പോൾ, ലോഹക്കമ്പി വായിലേക്ക് തുളച്ചുകയറുകയും അതിനെത്തുടർന്ന് ശക്തമായ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുകയായിരുന്നു.

ഉടനടി കുട്ടിയെ രാധൻപൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഇരുമ്പുദണ്ഡ് കുട്ടിയുടെ പല്ലിനും താടിയെല്ലിനും സമീപത്തായി തറച്ചുനിൽക്കുന്നതായി കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇരുമ്പ് ദണ്ഡ് പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ താടിയെല്ലിനും മറ്റും കേടുപാടുകൾ സംഭവിക്കാതെ 40 മിനിറ്റോളം നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഇരുമ്പുദണ്ഡ് പുറത്തെടുത്തു.

കുട്ടിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം, ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ, തുറസ്സായ സ്ഥലങ്ങളിലോ താമസസ്ഥലങ്ങളിലോ കുട്ടികൾ കളിക്കുമ്പോൾ രക്ഷിതാക്കൾ അവർക്ക് മേൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് ദന്തഡോക്ടറായ ഡോ. ഡി. എസ്. സോധ അഭ്യർത്ഥിച്ചു. രാധൻപൂർ സർക്കാർ ആശുപത്രിയിലെയും സ്വകാര്യ മേഖലയിലെയും ഡോക്ടർമാർ സമയബന്ധിതമായി ഇടപെടുകയും പരിശ്രമിക്കുകയും ചെയ്തതാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കാരണമായത്.

أحدث أقدم