ബാലഭാസ്കറിന്റെ മരണം….CBI അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ല’… പിതാവ് കെ സി ഉണ്ണി




തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി പിതാവ് കെ സി ഉണ്ണി. മകനെ കൊലപ്പെടുത്തിയതെന്ന് ഇപ്പോഴും വിശ്വസിക്കുന്നു എന്നാണ് പിതാവിന്റെ പ്രതികരണം. സിബിഐ അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും കെ സി ഉണ്ണി പറയുന്നു.

മകനെ കൊന്നതാരാണെന്ന് കണ്ടുപിടിക്കേണ്ടത് സിബിഐ ആയിരുന്നു. എന്നാൽ അവരത് ചെയ്തില്ല. സിബിഐ അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ല. സാമ്പത്തിക ഇടപാട്, ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള സുഹൃത്തുക്കൾ, ഡ്രൈവർ എന്നിവരെയാണ് പ്രധാന സംശയം.മകന് എന്താണ് സംഭവിച്ചത് എന്ന് ഇനിയെങ്കിലും അന്വേഷിച്ചു കണ്ടുപിടിക്കണം. കയ്യിൽ ഉണ്ടായിരുന്ന വിവരങ്ങൾ എല്ലാം പോലീസിന് നേരത്തെ കൈമാറിയത് ആണെന്ന് പിതാവ് കെസി ഉണ്ണി.
Previous Post Next Post