ഹരിപ്പാട്:നിറയെ യാത്രക്കാരുമായി പോയ കെ.എസ്.ആർ.റ്റി.സി പ്രയദർശനി ബസിന്റെ സെൻട്രൽ ബോൾട്ട് ഇളകിയത് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത് വൻ ദുരന്തം ഒഴിവാക്കി. ആലപ്പുഴ -പത്തനംതിട്ട റൂട്ടിൽ ഓടുന്ന പത്തനംതിട്ട ഡിപ്പോയുടെ പ്രീയദർശനി ബസിനാണ് തകരാർ സംഭവിച്ചത്. തോട്ടപ്പള്ളിയിൽ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഒരു വശം ചരിഞ്ഞ് വന്ന കെ.എസ്.ആർ.റ്റി.സി പ്രയദർശനി ബസ് ആലപ്പുഴ എൻഫോഴ്സ്മെന്റ് സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ബസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ബസിന്റെ ചേയ്സും ബോഡിയുമായി ബന്ധിപ്പിക്കുന്ന സെൻട്രൽ ബോൾട്ട് ഒടിഞ്ഞതായി കണ്ടെത്തുകയായിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ബസ് വേഗത കുറച്ച് ഓടിച്ച് ഹരിപ്പാട് ഡിപ്പോയിൽ എത്തിച്ച് സർവ്വീസ് അവസാനിപ്പിക്കുകയും യാത്രക്കാരെ ബറ്റൊരു ബസിൽ കയറ്റി വിടുകയും ചെയ്തു. ബസ് നന്നാക്കിയ ശേഷം മാത്രം നിരത്തിലിറക്കാവു എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ എൻഫോഴ്സ്മെന്റ് എം.വി.ഐ ശ്രീജിത്ത്, എ.എം.വി.ഐ ലിജേഷ്, ഡ്രൈവർ രാഹുൽ എന്നിവടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
നിറയെ യാത്രക്കാരുമായി KSRTC പ്രയദർശനി.. ഹരിപ്പാട് വെച്ച് MVD തടഞ്ഞു… വൻ ദുരന്തം ഒഴിവായി….
Deepak Toms
0
Tags
Top Stories