കൊച്ചി: ജുവനൈല്‍ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. നിയമഭേദഗതി നിയമനിര്‍മാണ സഭകള്‍ പരിഗണിക്കണമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ആവശ്യപ്പെട്ടു. 16 വയസ്സാകുമ്പോഴേക്കും കുട്ടികള്‍ കാര്യമായ പക്വത കൈവരിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരുടെ ഗുരുതര കുറ്റകൃത്യങ്ങള്‍ ഗൗരവമായി കാണണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.മാപ്പുകൾ കാണുക
കേസിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതായി പ്രായം മാറുന്നുണ്ട്. 23 ന് താഴെ പ്രായമുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദ്ദശം. നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടവും കോടതി പരാമർശിച്ചു