ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ 2 പവൻ മാല കവർന്നു… 33-കാരൻ…



കൊല്ലം: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ രണ്ട് പവൻ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തെവലക്കര മുല്ലിക്കൽ സ്വദേശി സജിൻ (33) ആണ് പിടിയിലായത്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു മോഷണം. 79 വയസ്സുള്ള വസന്തകുമാരിയുടെ മാലയാണ് പ്രതി കവർന്നത്. വയോധികയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം അറുപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മോഷണത്തിന് ശേഷം പ്രതി സഞ്ചരിച്ച വഴികൾ 12 കിലോമീറ്ററിലധികം പിന്തുടർന്നാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിയത്.

സിസിടിവി ദൃശ്യങ്ങളും പ്രദേശത്ത് നടത്തിയ അന്വേഷണവും അടിസ്ഥാനമാക്കി പ്രതിയെയും ഇയാൾ സഞ്ചരിച്ച സ്കൂട്ടറിനെയും തിരിച്ചറിയുകയായിരുന്നു. ചോദ്യം ചെയ്യലിൽ സജിൻ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സ്വർണമാല വീടിന്റെ പിൻവശത്ത് ഒളിപ്പിച്ചുവെച്ച സ്ഥലവും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ മാല കണ്ടെടുത്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നാല് തവണ മാലപൊട്ടിക്കാൻ പ്രതി ശ്രമം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫിന്റെയും റെയിൽവേ പൊലീസ് എസ്.പി കൃഷ്ണകുമാറിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Previous Post Next Post