ദുബായ്: യുഎഇയിലെ സ്വർണവിലയിൽ വൻ ഇടിവ്. നവംബർ 18 ബുധനാഴ്ച 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8 ദിർഹമാണ് ഒറ്റരാത്രികൊണ്ട് കുറഞ്ഞത്. ഇതോടെ വില 456.25 ദിർഹമായി. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 422.50 ദിർഹമായും താഴ്ന്നു. 2026ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ നിരക്കാണിത്. വിലയിടിവ് യുഎഇയിലെ സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
ആഗോള വിപണിയിലെ വിലയിടിവിന്റെ പ്രതിഫലനമായാണ് ദുബായിലും സ്വർണവില കുറഞ്ഞത്. യുഎസ് ഡോളറിന്റെ ശക്തമായ മുന്നേറ്റവും അമേരിക്കയിൽ പലിശനിരക്ക് ഉയരാനുള്ള സാധ്യതയുമാണ് സ്വർണവിലയെ പ്രധാനമായും സമ്മർദത്തിലാക്കുന്നത്.
സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്.
ഡിസംബറിൽ വിതരണം ചെയ്യാനുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയും 2.2 ശതമാനം കുറഞ്ഞ് ഔൺസിന് 3,779.50 ഡോളറിലെത്തി.
ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ ഈ തിരുത്തൽ ദുബായിലെ വിലയിലും പ്രതിഫലിക്കുകയായിരുന്നു. വരും ദിവസങ്ങളിലെ ഡോളറിന്റെ നീക്കവും അമേരിക്കൻ പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകളും സ്വർണവിപണിയുടെ ഗതി നിർണയിക്കുന്നതിൽ നിർണായകമാകും