യാത്രക്കാർ ശ്രദ്ധിക്കുക…നവംബർ 30 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി ഇൻഡിഗോ…



*ന്യൂഡൽഹി : സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നവംബർ 30 വരെ റദ്ദാക്കിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. 

ജിദ്ദ, മദീന, റിയാദ്, ദമാം എന്നീ നാല് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളാണ് നവംബർ 30 ഉൾപ്പെടെയുള്ള ദിവസത്തേക്ക് പൂർണ്ണമായും നിർത്തിവച്ചിരിക്കുന്നത്.നേരത്തെ ജിദ്ദ, മദീന സർവീസുകൾ നവംബർ 21 വരെയും റിയാദ്, ദമാം സർവീസുകൾ നവംബർ 30 വരെയുമായിരുന്നു ഇൻഡിഗോ റദ്ദാക്കിയിരുന്നത്.
Previous Post Next Post