തിരുവനന്തപുരം: കാട്ടാക്കട കട്ടയ്ക്കോട് വീടിന്റെ മുറ്റത്ത് 48കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടയ്ക്കോട് മടച്ചിറവിളാകം സൂര്യഭവനിൽ ഗിരീഷാണ് മരിച്ചത്. ശരീരത്തിൽ തുണി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതശരീരം കണ്ടെത്തിയ സ്ഥലത്തിന് സമീപം മതിലിനോട് ചേർന്നുള്ള വൈദ്യുതത്തൂണിൽ കട്ടിയുള്ള പ്ലാസ്റ്റിക് ചരടും കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ സരിതയുമായി ഒരാഴ്ചയായി ഗിരീഷ് അകന്നുകഴിയുകയായിരുന്നുവെന്നാണ് വിവരം. സരിത കുറ്റിച്ചലിലുള്ള സ്വന്തം വീട്ടിലായിരുന്നു താമസം. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. പ്രാഥമിക പരിശോധനകൾക്കുശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കാട്ടാക്കട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചുമാപ്പുകൾ
48കാരൻ ശരീരത്തിൽ തുണി ചുറ്റിക്കെട്ടി തീകൊളുത്തി മരിച്ച നിലയിൽ
Deepak Toms
0
Tags
Top Stories