ക്രിസ്മസ് - പുതുവത്സരാഘോഷത്തിന് മുന്നോടിയായി പ്രത്യേക പരിശോധന...


കോഴിക്കോട്: വടകര റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ പൊലീസ് പോണ്ടിച്ചേരി മദ്യം പിടികൂടി. 20 ലിറ്റർ വിദേശ മദ്യമാണ് പിടികൂടിയത്.

ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച്‌ എക്സൈസും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

അനധികൃത മദ്യക്കടത്ത് തടയുന്നതിനായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. കോഴിക്കോട്ടെ, വടകര റെയില്‍വേ സ്റ്റേഷനിലും സംഘം പ്രത്യേക പരിശോധന നടത്തുകയായിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിൻ മാർഗം വൻതോതില്‍ മദ്യം കടത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

*റെയില്‍വേ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലും നടത്തിയ തിരച്ചിലിലാണ് 20 ലിറ്റർ പോണ്ടിച്ചേരി നിർമ്മിത വിദേശമദ്യം കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു ഇതെന്ന് അന്വേഷണ സംഘം അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
أحدث أقدم