സ്‌കൂൾ വിട്ട ശേഷം കാണാതായി; സഹോദരങ്ങൾ കുളത്തിൽ മരിച്ച നിലയിൽ



ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. ക്ഷേത്രത്തിനു സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ് -സജിത ദമ്പതികളുടെ മക്കളായ സായ്ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്. ഇന്നലെ  വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സായ്ദീപ് മൂന്നാം ക്ലാസ് വിദ്യാർഥിയും സായ് കൃഷ്ണ ഒന്നാം ക്ലാസ് വിദ്യാർഥിയുമാണ്. സ്‌കൂൾ വിട്ടുവന്ന ശേഷം ഇരുവരെയും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിന് സമീപത്ത് കുട്ടികളുടെ വസ്ത്രങ്ങൾ കാണുകയായിരുന്നു. കുളത്തിൽ കുട്ടികളെ പുറത്തെത്തിച്ച് ശാന്തി നേഴ്സിങ് ഹോമിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ ശാന്തി നഴ്സിങ് ഹോമിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ തൃശൂർ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടിനായി മാറ്റും

Previous Post Next Post