ഗതാഗത നിയമ ലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് 44,600 രൂപ തട്ടിയെടുത്തു. പരപ്പനങ്ങാടി സ്വദേശി നിസാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. വ്യാജ ഇ-ചെലാന്‍ സന്ദേശങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ സംഭവം സൈബര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചു. മൊബൈല്‍ ഫോണില്‍ ലഭിച്ച ഗതാഗത പിഴ സംബന്ധിച്ച സന്ദേശത്തിലെ ലിങ്കിലാണ് നിസാര്‍ ക്ലിക്ക് ചെയ്തത്. ഇതോടെ തട്ടിപ്പുസംഘം ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിരുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് രഹസ്യ വിവരങ്ങളും ചോര്‍ത്തി. രണ്ട് തവണകളായാണ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചത്. ആദ്യം 15,000 രൂപയും പിന്നീട് 29,600 രൂപയുമാണ് നഷ്ടമായത്. ആകെ 44,600 രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്.
വ്യാജ ഇ-ചെലാന്‍ സന്ദേശമയച്ച് യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത്….
Deepak Toms
0
Tags
Top Stories