സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍….



തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാരിന്റെ ആറ് മാസത്തെ പ്രവര്‍ത്തനം നാടിനെ ഇകഴ്ത്തി കാണിക്കുന്ന രീതിയിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആര്‍എസ്എസ് നയം നടപ്പാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കെപിസിസി അധ്യക്ഷനായ മന്ത്രിക്ക് പോലും മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

എബിവിപി, യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ വി ഡി സതീശന്‍ അവരുടെ സര്‍ക്കാരെന്ന് പറയുന്ന നിലയിലെത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നയം യുഡിഎഫ് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. മയില്‍പ്പീലി സ്‌കോളര്‍ഷിപ്പിലൂടെ സംഘപരിവാറിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തുവെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു

Previous Post Next Post