രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തൽ ആരോപണങ്ങൾ തള്ളി ബിജെപി….






പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ വിമർശനവുമായി ബി.ജെ.പി. വക്താവ് തുഹിൻ സിൻഹ.
തെളിവുകളൊന്നുമില്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധി ‘ഹിറ്റ് ആൻഡ് റൺ രാഷ്ട്രീയം’ കളിക്കുകയാണെന്ന് തുഹിൻ സിൻഹ പറഞ്ഞു.

ഒരുദിവസം പെട്ടെന്ന് തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുകയും മൂന്ന് ദിവസത്തിനകം അത് തെളിയിക്കാൻ സാധിക്കാതെവരുമ്പോൾ മറ്റൊരു വിഷയത്തിലേക്ക് ശ്രദ്ധതിരിക്കുകയുമാണ് രാഹുലിന്റെ രീതി എന്ന് സിൻഹ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ തനിക്ക് വിവരങ്ങൾ കൈമാറുന്നുണ്ടെന്ന രാഹുലിന്റെ മുൻ പ്രസ്താവനയും പുതിയ ഫോൺ ചോർത്തൽ ആരോപണവും തമ്മിൽ വൈരുധ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Previous Post Next Post