ഹാഫിസ് സയീദും മസൂദ് അസ്ഹറും ഒളിത്താവളം മാറ്റി...




ഇസ്ലാമാബാദ് : ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുമായി ബന്ധമുള്ള ലഷ്കറെ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദും ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറും പാക്കിസ്ഥാനിൽ ഒളിത്താവളങ്ങൾ മാറ്റിയതായി റിപ്പോർട്ട്.

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ കർശന സുരക്ഷയിലുള്ള കേന്ദ്രങ്ങളിലേക്കാണ് ഇരുവരെയും മാറ്റിയതെന്നാണ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം. അജ്ഞാതരായ തോക്കുധാരികളിൽ നിന്നുള്ള വധഭീഷണിയാണ് നീക്കത്തിനു പിന്നിലെന്നാണ് സൂചന.

*ലഹോറിലെ ജൊഹാർ ടൗണിലായിരുന്നു ഹാഫിസ് സയീദിന്റെ മുൻ താവളം. ഇവിടെനിന്ന് റാവൽപിണ്ടിയിലെ ഗാരിസൺ ഗ്രൗണ്ട് മേഖലയിലേക്കാണ് ഇയാളെ മാറ്റിയതെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാൻ സൈനിക ആസ്ഥാനത്തിന് സമീപമാണ് പുതിയ കേന്ദ്രം. അതേസമയം, മസൂദ് അസ്ഹറിനെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലുള്ള സുരക്ഷിത കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്.
Previous Post Next Post