ചന്ദനക്കുറി പരാമർശത്തിനെങ്കിലും പത്മജ മാപ്പ് പറയണം…സുധാ മേനോൻ…







തിരുവനന്തപുരം: കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ ചന്ദനക്കുറി ഇടാൻ പോലും ഭയമാണെന്ന മുൻ പരാമർശത്തിനെങ്കിലും പത്മജ വേണുഗോപാൽ കേരളീയ ജനതയോടും പാർട്ടിയോടും മാപ്പ് പറയണമെന്ന് എഴുത്തുകാരി സുധാ മേനോൻ. ബിജെപിയുടെ ആശയങ്ങളൊന്നും അറിയാതെയാണ് പാർട്ടിയിലേക്ക് പോയതെന്ന പത്മജയുടെ വിശദീകരണത്തെ വിമർശിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിലാണ് സുധാ മേനോൻ ഇക്കാര്യം ആവശ്യപ്പെട്ടത്.മാപ്പുകൾ കാണുക

ബിജെപിയുടെ ആശയങ്ങളൊന്നും അറിയാതെയാണ് താൻ ആ പാർട്ടിയിലേക്ക് പോയതെന്നും, അവിടെ ചെന്നപ്പോൾ ആ ആശയങ്ങളുമായി യോജിച്ചുപോകാൻ സാധിച്ചില്ലെന്നുമാണ് പത്മജ വേണുഗോപാൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളും ദീർഘകാലം കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്ത ഒരാൾ ബിജെപിയുടെയും സംഘപരിവാറിന്റെയും ആശയങ്ങൾ അറിയാതെയാണ് പോയതെന്ന് പറയുന്നത് വസ്തുതാപരമല്ലെന്ന് സുധാ മേനോൻ ചൂണ്ടിക്കാട്ടുന്നു
Previous Post Next Post