ടാർ പ്ലാന്റിന് സമീപത്തെ സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം… മുപ്പതിലേറെ പേർ…






കൊല്ലം: കൊട്ടിയത്ത് സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. സമീപത്തെ ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതാകാം കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടിയം ഓക്സിലിയം സ്കൂളിലെ മുപ്പതിലേറെ വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടൽ, തലവേദന, ഛർദി തുടങ്ങിയ അസ്വസ്ഥതകളാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. ഓക്സിജൻ സഹായം ഉൾപ്പെടെയുള്ള ചികിത്സ നൽകി കുട്ടികളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

നേരത്തെയും ഇതേ പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച് സ്കൂളിലെ ഇരുപതിലേറെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പരാതികളെ തുടർന്ന് പഞ്ചായത്ത് ഇടപെട്ട് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. പിന്നീട് കോടതി മുഖേനയുള്ള ഇടപെടലിനെ തുടർന്നാണ് രണ്ട് ദിവസം മുമ്പ് പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച് സമീപവാസികൾക്കും ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. എന്നാൽ, കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതുകൊണ്ടല്ലെന്നാണ് പ്ലാന്റുമായി ബന്ധപ്പെട്ടവരുടെ വാദം. സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ ആരോഗ്യവകുപ്പിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും പരിശോധന നിർണായകമാകും
Previous Post Next Post