വിജയ് സർക്കാരിന് തിരിച്ചടി… അശ്ലീല സന്ദേശ വിവാദത്തിൽ വനിതാ കളക്ടർ ടിവികെ എംഎൽഎയ്ക്കെതിരേ പരാതി നൽകി…



ചെന്നൈ : അശ്ലീലസന്ദേശ വിവാദത്തിൽ ആരോപണവിധേയനായ ടിവികെ എംഎൽഎയ്ക്കെതിരേ വനിതാ കളക്ടർ പരാതി നൽകിയതായി സൂചന. ടിവികെ എംഎൽഎ അരുൾ വിഘ്നേഷിനെതിരേയാണ് കള്ളക്കുറിച്ചി ജില്ലാ കളക്ടർ പരാതി നൽകിയതെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നാണ് റിപ്പോർട്ട്. ഇത് ടിവികെ സർക്കാരിന് വൻ തിരിച്ചടിയായിരിക്കുകയാണ്. എംഎൽഎക്കെതിരായ ആരോപണത്തിൽ കളക്ടർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നായിരുന്നു സർക്കാർ കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് ജില്ലാ കളക്ടർ രേഖാമൂലം പരാതി നൽകിയെന്ന സൂചനകളും പുറത്തുവരുന്നത്.
Previous Post Next Post