പഞ്ചായത്ത് മെമ്പറുടെ വ്യാജ സത്യവാങ്മൂലം തയ്യാറാക്കി…ആദ്യവിവാഹം മറച്ചുവെച്ച് രണ്ടാംവിവാഹം… പ്രതി അറസ്റ്റിൽ



കൊട്ടാരക്കര : ആദ്യവിവാഹം മറച്ചുെവച്ച് രണ്ടാം വിവാഹം നടത്തിയെന്ന കേസിൽ ചോറ്റാനിക്കര എരുവേലി കായംപിള്ളിയിൽ ഹൗസിൽ ഇന്ദ്രജിത്തി(32)നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വാളകം സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. താൻ വിവാഹിതനല്ലെന്നു സാക്ഷ്യപ്പെടുത്താൻ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർ എന്നിവരുടെ വ്യാജ സത്യവാങ്മൂലം ഇയാൾ തയ്യാറാക്കിയതായും പോലീസ് കണ്ടെത്തി.

കഴിഞ്ഞ ജൂലായ് 12-നാണ് ഇയാൾ വാളകം സ്വദേശിയായ പെൺകുട്ടിയെ വിവാഹം ചെയ്തത്. ഇതിനുമുൻപ് 2023 ജൂലായ് 14-ന് ഇടുക്കി സ്വദേശിനിയെ ഇയാൾ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്തിരുന്നു. എറണാകുളം കുടുംബ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 ഫെബ്രുവരി ഒന്നിന് വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു.
Previous Post Next Post