പത്മജ വേണുഗോപാലിൻ്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ് പാർട്ടി തീരുമാനിക്കട്ടെ….കെ. മുരളീധരൻ….








തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ് പാർട്ടി തീരുമാനിക്കട്ടെ എന്ന് കെ. മുരളീധരൻ. ബിജെപി വിടാൻ പോകുന്നെന്ന് തന്നോട് പറഞ്ഞിരുന്നെങ്കിലും ,കാരണങ്ങൾ പറഞ്ഞിരുന്നില്ല. ബിജെപിയിലെ അന്തരീക്ഷം ശരിയല്ലെന്ന് പറഞ്ഞിരുന്നു. മറ്റു കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും കെ മുരളീധരൻ പറഞ്ഞു. തുടർനടപടി പാർട്ടി നേതൃത്വം തീരുമാനിക്കട്ടെയെന്നും കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ് ഔദ്യോഗിക തീരുമാനമെടുക്കേണ്ടതെന്നും അദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തി രണ്ടര വർഷം ആകുമ്പോഴാണ് പത്മജ വേണുഗോപാലിന്റെ രാജി. ബിജെപിയിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാലാണ് തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം സംസ്ഥാന നേതാക്കൾ സമവായ നീക്കത്തിന് തയ്യാറായെങ്കിലും പത്മജ വഴങ്ങിയില്ല. തെറ്റ് തിരുത്തുന്നു എന്ന് പത്മജാണുഗോപാൽ പറഞ്ഞു.
Previous Post Next Post