
ഇന്ത്യ–മ്യാൻമർ അതിർത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിനും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഊന്നൽ നൽകി അസം റൈഫിൾസ് കമാൻഡേഴ്സ് കോൺഫറൻസ്. ഈ മാസം 12, 13 തീയതികളിൽ ഷില്ലോങ്ങിലെ ലെയ്റ്റ്കോറിലുള്ള അസം റൈഫിൾസ് ഡയറക്ടറേറ്റ് ജനറൽ ആസ്ഥാനത്താണ് രണ്ടുദിവസത്തെ സമ്മേളനം നടന്നത്. അസം റൈഫിൾസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ വികാസ് ലഖേരയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വിവിധ ഫോർമേഷൻ കമാൻഡർമാർ, ബറ്റാലിയൻ കമാൻഡർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു