സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് (13) മരിച്ചത്. വീടിന് സമീപത്തെ വയലിൽ വച്ചാണ് സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ തട്ടിയ നിലയിലായിരുന്നു
തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന്..
Deepak Toms
0
Tags
Top Stories