.


ആലപ്പുഴ: നൂറനാട് ശ്രീബുദ്ധ കോളജില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കൊല്ലം അഴീക്കല്‍ കടല്‍തീരത്ത് നിന്ന് കണ്ടെടുത്തു. ആലപ്പുഴ ഇടപ്പോണ്‍ സ്വദേശി ആരോമലെന്ന് വിളിക്കുന്ന പത്തൊമ്പത് വയസുകാരന്‍ ദേവദത്ത് ആണ് മരിച്ചത്.ഇന്നലെ രാവിലെ കോളജിലേക്ക് പരീക്ഷയെഴുതാന്‍ ഇറങ്ങിയ ആരോമല്‍ കേളജില്‍ എത്തിയിരുന്നു. സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം പരീക്ഷ ഹാളിലേക്കെന്ന് പറഞ്ഞു പോയ ആരോമലിനെ പിന്നീട് ആരും കണ്ടില്ല. പരീക്ഷക്ക് എത്താതിരുന്ന വിവരം കോളജ് അധികൃതര്‍ കുടുംബത്തെ അറിയിച്ചിരുന്നുമില്ല.

ആരോമലിനായി കുടുംബം തിരച്ചില്‍ നടത്തുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നൂറനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേണഷണം ആരംഭിച്ചു.