വിദ്യാഭ്യാസ വകുപ്പിൽ പുതിയ നിയമനം… അധ്യാപക ക്ഷേമ ഫൗണ്ടേഷനിൽ ബിജെപി പ്രതിനിധി



തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ വീണ്ടും സംഘപരിവാർ സംഘടനാ പ്രതിനിധിക്ക് നിയമനം. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അഞ്ച് അനൗദ്യോഗിക അംഗങ്ങളുടെ സംഘത്തിലാണ് ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിനെ ഉൾപ്പെടുത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.


ദേശീയ അധ്യാപക പരിഷത്ത് ഭാരവാഹിക്ക് ഫൗണ്ടേഷനിൽ അംഗത്വം ലഭിക്കുന്നത് ആദ്യമായാണ്. മുൻകാലങ്ങളിൽ അഞ്ച് അംഗങ്ങളിൽ ഒരാൾ യുഡിഎഫ് അനുകൂല അധ്യാപക സംഘടനയുടെ പ്രതിനിധിയായിരുന്നു. യുഡിഎഫ് ഭരണകാലത്ത് ഇടത് അധ്യാപക സംഘടനാ പ്രതിനിധിയും അംഗമായിരുന്നു. എന്നാൽ ആദ്യമായാണ് ബിജെപി അനുകൂല അധ്യാപക സംഘടനാ പ്രതിനിധി ഫൗണ്ടേഷനിൽ ഇടംപിടിക്കുന്നത്. മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിലാണ് നിയമനം എന്നതും ശ്രദ്ധേയമാണ്. നേരത്തെ യുഡിഎഫ് സർക്കാർ കരിക്കുലം കമ്മിറ്റിയിലും ആദ്യമായി ബിജെപി പ്രതിനിധിയെ ഉൾപ്പെടുത്തിയിരുന്നു

Previous Post Next Post