ടി പി കേസിൽ ഒരു ഒത്തു തീർപ്പുമുണ്ടായിട്ടില്ല, പിണറായിയെക്കുറിച്ച് നല്ല മതിപ്പാണ്….തിരുവഞ്ചൂർ രാധാകൃഷ്ണൻ…



തിരുവനന്തപുരം കാലടി സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സർക്കാർ നിലപാടിനെ ഇ എം എസ് കാലത്തെ അനുഭവം ഓ‍ർമിപ്പിച്ച് സ്പീക്കറുടെ മറുപടി. ഏഷ്യാനെറ്റ് ന്യൂസിൻ്റെ നേർരേഖയിലായിരുന്നു തിരുവഞ്ചൂരിൻ്റെ ഓ‍ർമപ്പെടുത്തൽ. അന്ന് താനുൾപ്പടെയുള്ള കെ എസ് യു പ്രവർത്തകർ കോട്ടയത്തെത്തിയ മുഖ്യമന്ത്രി ഇ എം എസിന് നേരെ പ്രതിഷേധിച്ചു. തലേ ദിവസം ഉണ്ടായ വെടിവയ്പിലായിരുന്നു പ്രതിഷേധം. പാർട്ടി തീരുമാനപ്രകാരമാണ് നടപടി. തങ്ങളെ പൊലീസ് പിടിച്ച് കൊണ്ട് പോയി. എന്നിട്ട് മറ്റൊരു വഴി വെട്ടിയാണ് ഇ എം എസിനെ അവിടെ നിന്ന് മാറ്റിയത്. പോകുമ്പോൾ അദ്ദേഹം മറ്റൊന്നു കൂടി ചെയ്തു.

മാപ്പുകൾ കാണുക

വിദ്യാർത്ഥികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.താനും പിന്നീട് ആഭ്യന്തരമന്ത്രിയായില്ല ഏതൊക്കെ രൂപത്തിൽ വേണമെങ്കിലും തങ്ങളെ കേസിൽ പെടുത്താമായിരുന്നു. അതൊന്നും ചെയ്യാതെ വിട്ടില്ലേ. അതിനെ താൻ ഇപ്പോഴും നന്ദിയോടെ ഓ‍ർക്കുന്നു. എന്നാൽ ഇപ്പോഴത്തെ സമരവുമായി അതിനെ താരതമ്യം ചെയ്യരുത്. അത് ഇ എം എസാണെന്ന് ഓ‍ർക്കണം. അത്തരത്തിൽ ഒരു സമീപനം ആ പാ‍ർട്ടിയിൽ പെട്ട ആൾക്കാർക്കും ഉണ്ടാകണമെന്നില്ലല്ലോയെന്നും സ്പീക്കർ പറഞ്ഞു.

أحدث أقدم