പിണറായി വിജയൻ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലത്ത് വിവിധ വിഭാഗങ്ങളിലായി പിൻവലിച്ചത്…







പിണറായി വിജയൻ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലത്ത് വിവിധ വിഭാഗങ്ങളിലായി പിൻവലിച്ചത് 27,653 കേസുകൾ. ഇതിൽ 1,131 കേസുകൾ രാഷ്ട്രീയ പാർട്ടികളും അവയുമായി ബന്ധപ്പെട്ട സംഘടനകളും പ്രതികളായവയാണ്. കേസ് പിൻവലിക്കലിൽ ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിച്ചത് സി.പി.എം പ്രവർത്തകർക്കാണെന്നാണ് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

സി.പി.എം പ്രവർത്തകർ പ്രതികളായ 660 കേസുകളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ പിൻവലിച്ചത്. ഡി.വൈ.എഫ്.ഐക്കെതിരായ 64 കേസുകളും എസ്.എഫ്.ഐ പ്രവർത്തകർ പ്രതികളായ 46 കേസുകളും ഇതിൽ ഉൾപ്പെടുന്നു. ഇടതുമുന്നണിയിലെ മറ്റൊരു പ്രധാന ഘടകകക്ഷിയായ സി.പി.ഐക്കും കേസുകൾ പിൻവലിക്കുന്നതിൽ ഇളവ് ലഭിച്ചു. സി.പി.ഐ നേതാക്കൾക്കെതിരായ 54 കേസുകളും യുവജന സംഘടനയായ എ.ഐ.വൈ.എഫിനെതിരായ അഞ്ച് കേസുകളുമാണ് ഒഴിവാക്കിയത്
Previous Post Next Post