മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പ്ലസ് ടു ബോർഡ് പരീക്ഷയിലെ മാർക്കിനും പ്രവേശനത്തിന് പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ. വർഷത്തിൽ ഒന്നിലധികം തവണ പരീക്ഷ നടത്തുക, പരമ്പരാഗത പേപ്പർ പരീക്ഷാരീതിക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി അധ്യക്ഷനായ ആറംഗ ഉന്നതതല സമിതിയുടെ ചർച്ചകളിലാണ് നിർദേശങ്ങൾ ഉയർന്നത്. നിലവിൽ ഒരൊറ്റ പ്രവേശന പരീക്ഷയെ മാത്രം ആശ്രയിക്കേണ്ടിവരുന്നത് വിദ്യാർഥികളിൽ വലിയ സമ്മർദമുണ്ടാക്കുന്നുവെന്നാണ് സംസ്ഥാനങ്ങളുടെ വിലയിരുത്തൽ. നീറ്റ് പരിശീലനത്തിന് അമിതപ്രാധാന്യം നൽകുന്നതോടെ വിദ്യാർഥികൾ സ്കൂൾ പഠനത്തിലും പ്ലസ് ടു ബോർഡ് പരീക്ഷകളിലും വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പ്ലസ് ടു മാർക്കിന് അർഹമായ വെയിറ്റേജ് നൽകുന്നത് സ്കൂൾ പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുമെന്നാണ് നിർദേശം.
നീറ്റ് യുജി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പ്ലസ് ടു ബോർഡ് പരീക്ഷയിലെ മാർക്കിനും പ്രവേശനത്തി…
Deepak Toms
0
Tags
Top Stories