സഹകരണ വാരാഘോഷത്തിനിടെ വി കുഞ്ഞികൃഷ്ണന് എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസ്. മാടമ്പിത്തരത്തിന്റെ പുതിയ വേര്‍ഷനാണ് പയ്യന്നൂരില്‍ അരങ്ങേറിയതെന്ന് മനു തോമസ് ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മനു തോമസിന്റെ പ്രതികരണം. അടിക്കേണ്ടവര്‍ അടിക്കും എന്നാല്‍ പറയേണ്ടവര്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ഏത് ജയിക്കുമെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിന്റെ ചരിത്രത്തില്‍ കുഞ്ഞികൃഷ്ണന് മാത്രമല്ല എകെജിക്കും മര്‍ദനവും അവഹേളനവും ഏറ്റിട്ടുണ്ട്. അത് മാടമ്പികളുടെ കൈയില്‍ നിന്നാണ്. മാടമ്പിത്തരത്തിന്റെ പുതിയ വേര്‍ഷനാണ് പയ്യന്നൂരില്‍ നടന്നതെന്നും എഴുത്തുകാരന് സക്കറിയയെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കൈവയ്ക്കാന്‍ മടികാണിക്കാത്ത പ്രത്യേകതരം ഫാസിസ്റ്റ് വിരുദ്ധന്മാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയനോ സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന് മാഷോ അതല്ലെങ്കില്‍ മറ്റേതെങ്കിലും സിപിഐഎം നേതാവോ പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ സമാനമായ അനുഭവമുണ്ടായാല്‍ സംഭവിക്കുന്നത് എന്തായിരിക്കുമെന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ അത് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു