ശബരിമലയിൽ തിരക്കേറുന്നു….വെര്‍ച്വല്‍ ക്യൂ സമയം കര്‍ശനമാക്കി പോലീസ്….







മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തുന്ന ഭക്തന്‍മാരുടെ വെര്‍ച്വല്‍ ക്യൂ സമയം കര്‍ശനമാക്കി പോലീസ്. അനുവദിച്ച സമയത്ത് തന്നെ ഭക്തർ ദര്‍ശനത്തിന് എത്തണമെന്ന് പോലീസ് അഭ്യർഥിച്ചു. നേരത്തേ സമയം കൃത്യമായി പരിശോധിച്ചിരുന്നില്ല. മണ്ഡലകാലത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ബുക്കിങ്ങിന് ഒഴിവുള്ളത് ഇനി നാളെ മാത്രമാണ്. ഏകദേശം 3000 സ്ലോട്ടുകളാണ് ബാക്കിയുള്ളത്. ഡിസംബര്‍ 25 വരെയും 31നും ബുക്കിങ് ലഭിക്കില്ല.

സ്ലോട്ട് ബുക്കിങ്ങിന് ഒഴിവുള്ളത് ജനുവരി ഒന്ന് മുതല്‍ ഒന്‍പത് വരെ മാത്രമാണ്. പരമ്പരാഗത കാനനപാതയിലെ തീർത്ഥാടനത്തിനും ഇന്നലെ തുടക്കമായി. ആദ്യദിനമായ ചൊവ്വാഴ്ച 745 പേരാണ് സത്രത്തിൽ നിന്ന് കാനനപാത വഴി മല കയറിയത്. രാവിലെ ഏഴരയ്ക്ക് അഴുത ഫോറസ്റ്റ് സെക്ഷൻ ഓഫീസിനു മുന്നിൽ തയ്യാറാക്കിയ കൗണ്ടറിലെ പരിശോധനകൾക്കു ശേഷം ആദ്യ സംഘം മല കയറി
Previous Post Next Post