സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചതിന് പിടക്കപ്പെട്ടവരില് കൂടുതല്‍ പേര് മലപ്പുറത്ത്. ഏഴു ദിവസത്തിനിടെ സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 453 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ പകുതിയോളം കേസുകള്‍ മലപ്പുറത്താണ്. പൊലീസ് പുറത്തുവിട്ട കണക്കുകളില്‍ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്, 220 കേസുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്.
നവംബര്‍ 2 മുതല്‍ 8 വരെ സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലായി നടത്തിയ ഈ ആകെ 99,181 വാഹനങ്ങളാണ് പരിശോധിച്ചത്. കൂടുതല്‍ നിയമലംഘനങ്ങള്‍ മലപ്പുറത്ത് കണ്ടെത്തിയപ്പോള്‍ രണ്ടാമത് കൊല്ലമാണ്. ഇവിടെ 59 കേസുകളാണ് കണ്ടെത്തിയത്. കണ്ണൂര്‍ നഗരത്തില്‍ പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചതിന് 48 പേരാണ് പിടിക്കപ്പെട്ടത്