ഹോർമൂസിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം…


ഹോർമൂസിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം.ഒമാനിലെ ഖസബിന് സമീപമാണ് ആക്രമണം ഉണ്ടായത്. കപ്പലിന്റെ എഞ്ചിൻ റൂമിന് തീ പിടിച്ചു. കപ്പൽ ജീവനക്കാർ സുരക്ഷിതർ. ഹോർമൂസിൽ ഈ മാസം ഇതുവരെ ആക്രമിക്കപ്പെട്ടത് 11 എണ്ണ കപ്പലുകളാണ്. 

ഇതിനിടെ അമേരിക്കൻ വിമാനവാഹിനി കപ്പൽ യുഎസ്എസ് തിയൊഡർ റൂസ് വെൽറ്റ് ഇന്ത്യൻ മഹാ സമുദ്രത്തിൽ സെൻട്രൽ കമാൻഡിന്റെ പരിധിയിൽ എത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇതിന് പുറമേ അമേരിക്കയുടെ മൂന്ന് വിമാന വാഹിനി കപ്പലുകൾ പശ്ചിമേഷ്യയിൽ എത്തിയിട്ടുണ്ട്. 

ഇറാന്റെ ഇലക്ട്രോണിക് യുദ്ധ നീക്കം സജീവമാക്കുന്നതിനിടയിലാണ് ഈ നീക്കം. ഇലക്ട്രോണിക് വാർഫെയറിലൂടെ ഒൻപതാമത്തെ അമേരിക്കൻ ഡ്രോണിന്റെ നിയന്ത്രണം സ്വന്തമാക്കിയെന്ന് ഇതിനോടകം ഇറാൻ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്.
أحدث أقدم