കോട്ടയത്ത് വയോധികനെ ആളുമാറി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ പിടിയിലായത് ...


കുമരകം: വയോധികനെ ആളുമാറി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ കുമരകം പോലീസ് പിടികൂടി. കുമരകം അറുപുഴ സ്വദേശി
ഷംനാസ്, അയ്മനം സ്വദേശി
രജഞിത്ത് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 


ചൊവാഴ്ച രാത്രി 7.30 ന് ഇല്ലിക്കൽ ഗ്രാൻ്റ് ബേക്കറിക്ക് സമീപത്ത് വയോധികനെ ആൾ മാറി മർദ്ദിക്കുകയും ഹെൽമറ്റ് ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്നു കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടുകയായിരുന്നു. 28 കേസുകളിൽ പ്രതിയായ ഷംനാസ് കോട്ടയം വെസ്റ്റ് പോലീസിൽ കാപ്പാ ലിസ്റ്റിലും ഉൾപ്പെട്ടയാളാണ് . രഞ്ജിത്തിൻ്റെ പേരിലും വെസ്റ്റ് സ്റ്റേഷനിൽ കേസുണ്ട്.
സി ഐ പ്രസാദ് ഏബ്രഹാം വർഗീസ്, എസ് ഐ പ്രവീൺ പ്രകാശ്, എ എസ് ഐമാരായ യേശുദാസ് , ൈബജു, റോയി, എസ് സി പി ഒ വിപിൻ, സി പി ഒ സുമോദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത് –
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post