അമ്മയെ കുത്തിപരിക്കേൽപ്പിച്ച ശേഷം ഒൻപതാം ക്ലാസുകാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി







ഗുവാഹത്തിയിലെ ബമുനിമൈദാം പ്രദേശത്ത് ഒൻപതാം ക്ലാസുകാരൻ അമ്മയെ കുത്തിപരിക്കേൽപ്പിച്ച ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 50-കാരിയായ ചന്ദ്രാണി കലിത, ഗുവാഹത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആൺകുട്ടി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം.

ഈസ്റ്റ് ജ്യോതിന​ഗറിലെ വീട്ടിൽവെച്ചാണ് അമ്മ ചന്ദ്രാണി കലിതയെ മകൻ മൂർച്ഛയേറിയ ആയുധമുപയോ​ഗിച്ച് ആക്രമിക്കുന്നത്. ​അമ്മയെ പരിക്കേൽപ്പിച്ചതിന് പിന്നാലെ സമീപത്തുള്ള എബിസി കെട്ടിടത്തിൽ നിന്നും വിദ്യാർഥി ചാടുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമ്മയെ ആക്രമിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. രണ്ട് സംഭവങ്ങൾക്കുമിടയിൽ എന്താണ് നടന്നതെന്നും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അമ്മയെ കുത്തിയ ശേഷം മകൻ പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്
Previous Post Next Post