ചാല സ്വര്‍ണക്കൊള്ള…. ആറ് പേര്‍ പിടിയില്‍…







തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ സ്വര്‍ണക്കട ഉടമയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. നാലുപേരെ വയനാട് ലക്കിടിയില്‍ നിന്ന് പൊലീസ് പിടികൂടി. രണ്ടുപേരെ തിരുവനന്തപുരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.മാപ്പുകൾ കാണുക

തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായവര്‍ എന്നാണ് സൂചന. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. പിടിയിലായവര്‍ക്ക് ജ്വല്ലറി ഉടമയുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
Previous Post Next Post