രാമായണ സിനിമ കമ്മ്യൂണിസ്റ്റ് അജണ്ട, രണ്ടാംഭാഗം റിലീസിന് മുമ്പ് ഹിന്ദു സന്യാസിമാരെ കാണിക്കണം’…

‘





രണ്‍ബീര്‍ കപൂര്‍ നായകനായ ‘രാമായണ: റൈസ് ഓഫ് എ ലെജന്‍ഡ്’ സിനിമക്കെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം വാല്‍മീകി രാമായണത്തെ വളച്ചൊടിച്ചെന്നും രാവണനെ മഹത്വവല്‍ക്കരിച്ച് കമ്മ്യൂണിസ്റ്റ് അജണ്ട പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് സംഘടന രംഗത്തെത്തിയത്. ശ്രീരാമനെയും ലക്ഷ്മണനെയും പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി ചിത്രീകരിച്ചു. സിനിമയുടെ രണ്ടാം ഭാഗത്തിലും സമാനമായ രീതിയില്‍ വളച്ചൊടിക്കലുണ്ടായാല്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. രണ്ടാംഭാഗം റിലീസ് ചെയ്യുന്നതിന് മുമ്പ് ഹിന്ദു സന്യാസിമാര്‍ക്കായി പ്രദര്‍ശനം സംഘടിപ്പിച്ച് അനുമതി നേടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
أحدث أقدم