കൊച്ചി: ബാര്‍ കോഴക്കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സിബിഐയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റൊ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചാലക്കുടി സ്വദേശി പി. എല്‍. ജേക്കബാണ് ഹൈക്കോടതിയെ സമീപിച്ചത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അന്ന് ധനമന്ത്രിയായിരുന്ന കെ. എം. മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അതേ സമയം, കെ.എം. മാണി ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തതിനാൽ ഹർജി നില നിൽക്കുമോയെന്ന് സംശയമുണ്ട്.
ബാര്‍ കോഴക്കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ജോവാൻ മധുമല
0
Tags
Top Stories