കോട്ടയം / കൊല്ലം : കൊല്ലം ആയൂര്‍ സ്വദേശിയായ ദിവാകരന്‍ നായരെ കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം ബ്രഹ്മപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പൊന്‍കുന്നത്തുള്ള ക്വട്ടേഷന്‍ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്.
പൊന്‍കുന്നം പത്താശ്ശേരി കായപ്പാക്കന്‍ വീട്ടില്‍ അനില്‍കുമാര്‍, പനമറ്റം ചരളയില്‍ രാജേഷ്(37), അകലക്കുന്നം കണ്ണമല സഞ്ജയ് (23), കൊല്ലം തൃക്കണ്ണപുരം പാറള വീട്ടില്‍ ഷാനിഫ (55) എന്നിവരെയാണ് ഇന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
സഹോദരനുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ തന്നെ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയത്. രണ്ടാം പ്രതിയായ രാജേഷിന്റെ കാമുകയായ ഷാനിഫയുടെ സഹായത്താലാണ് പ്രതികള്‍ ദിവാകരന്‍ നായരെ കാക്കനാട് വിളിച്ചുവരുത്തി കൃത്യം നിര്‍വ്വഹിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജീവ് ഐ പി എസ്സിന്റെ നിര്‍ദ്ദേശപ്രകാരം തൃക്കാക്കര അസ്സി. പോലീസ് കമ്മീഷണര്‍ ജിജിമോന്‍ കെ.എമ്മിന്റെ മേല്‍നോട്ടത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെകടര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷാജു എ.എന്‍, മധു, സുരേഷ്, അമില എന്നിവരുടെ കീഴില്‍ നാല് സംഘങ്ങളായി തിരഞ്ഞിയിരുന്നു അന്വേഷണം.