ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ വളകോടിന് സമീപം കുവലേറ്റത്ത് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തോട്ടം തോഴിലാളികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ പുളംങ്കട്ട സ്വദേശി സ്റ്റാലിന് നാസറാണ് മരിച്ചത്.
ഒൻപത് പേർക്കു പരിക്കേറ്റു.
വാഗമണ്‍ കോട്ടമലയില്‍ നിന്നും തോട്ടം തൊഴിലാളികളുമായി പുളിങ്കട്ടയിലേക്ക്പോയ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.