ന്യൂദൽഹി: കോവിഡ് 19 വാക്സിന്റെ വിതരണം സുഗമമാക്കുന്നതിനായി സംസ്ഥാനങ്ങൾ പ്രത്യേക സമിതികൾ രൂപവത്കരിക്കാൻ കേന്ദ്ര നിർദ്ദേശം. ആരോഗ്യരംഗത്തെ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധത്തിൽ വാക്സിന് വിതരണം ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് സമിതികൾ.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി (എസ്.എസ്.സി), അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന ക്രമസമിതി (എസ്.ടി.എഫ്), ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ കര്‍മസമിതി (ഡി.ടി.എഫ്.) എന്നിവ രൂപവത്കരിക്കാനാണ് നിർദ്ദേശം.. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു.
ഒരു വർഷത്തോളം നീണ്ടുനില്‍ക്കുന്ന പ്രക്രിയയായിരിക്കും വാക്സിൻ വിതരണം എന്നാണ് കണക്കാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകർ, മറ്റു രോഗങ്ങള്‍ ഉള്ളവർ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് ഘട്ടംഘട്ടമായി ആയിരിക്കും വാക്സിൻ വിതരണം ചെയ്യുക. ഇത്തരം കാര്യങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി സംസ്ഥാന-ജില്ലാ തലങ്ങളില്‍ സമിതികള്‍ക്ക് രൂപംകൊടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.