രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 38,310 പേര്‍ക്ക് രോഗബാധ


രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 38,310 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 82,67,623 ആയി. ഒരു ദിവസത്തിനിടെ രാജ്യത്ത് 490 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

മരണങ്ങളുടെ എണ്ണത്തിലും നേരിയ കുറവ് കാണിക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ 1,23,097 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. നിലവില്‍ 5,41,405 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ലോകത്ത് യു.എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.


ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.
أحدث أقدم