
കൊച്ചി: ഐഎസ് കേരളാ മൊഡ്യൂൾ സ്ഥാപകാംഗത്തെ എൻഐഎ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉൽ അസ്ലം ആണ് അറസ്റ്റിലായത്.
അൻസാർ ഉൾ ഖിലാഫത്ത് കേരള സ്ഥാപകരിൽ പ്രധാനിയാണ് അറസ്റ്റിലായ സിദ്ദിഖ്. എൻഐഎ കൊച്ചി യൂണിറ്റാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു.