കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാൻ സർക്കാർ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല





നിയമസഭ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെയെല്ലാം കരുവാക്കി കേന്ദ്ര ഏജൻസികളുടെ  അന്വേഷണം തടയാൻ സർക്കാർ ശ്രമിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വാളയാർ വിഷയത്തിൽ പ്രതികരിക്കാത്ത ബാലാവകാശ കമ്മീഷനാണ് മയക്ക് മരുന്ന് കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡ് നടക്കുന്നതറിഞ്ഞ് ഓടിവന്നത് എന്നദ്ദേഹം ആരോപിച്ചു.

കോടികൾ ചെലവാക്കി പത്രമാധ്യമങ്ങളിൽ പരസ്യം നൽകുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണ്. വികസനത്തിൻ്റെ പേരിൽ നടത്തുന്ന അഴിമതി സർക്കാർ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ക്ഷണിച്ചു വരുത്തിയ കേന്ദ്ര ഏജൻസിയെ മുഖ്യമന്ത്രി ഇപ്പോൾ ഭയക്കുകയാണ്. സർക്കാരിൻ്റെ അഴിമതി മൂടിവെക്കാനും അന്വേഷണം അട്ടിമറിക്കാനും നിയമസഭയെ കരുവാക്കുന്നു. ഇല്ലാത്ത അധികാരമാണ് സ്പീക്കർ പ്രയോഗിച്ചത്

 വികസനത്തിൻ്റെ പേരിൽ കേരളത്തിൽ നടക്കുന്നത് പകൽകൊള്ളയാണ്.
അഴിമതി ചൂണ്ടി കാണിക്കുന്നവരെ സർക്കാർ വികസന വിരോധികളാക്കുന്നു..
 നിഷ്പക്ഷനായി പ്രവർത്തിക്കേണ്ട സ്പീക്കർ സർക്കാരിൻ്റെ പക്ഷം പിടിക്കുന്നത് ശരിയായ നടപടിയല്ല

മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കാൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു. ജോലി നഷ്ടപ്പെട്ടവർക്ക് പുന:രധിവാസമോ, മറ്റൊരു തൊഴിലോ നൽകാൻ സർക്കാർ തയാറാകുന്നില്ല. പാർട്ടിക്കാർക്ക് മാത്രം ജോലി നൽകുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
 വികസനത്തിൻ്റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

أحدث أقدم